Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു


ചിറ്റാരിക്കാൽ:ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി വി.ടി.തോമസ് മുതിർന്ന അംഗം ഫിലോമിന ജോണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗം ഫിലോമിന ജോണി മറ്റംഗങ്ങൾക്ക്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ആദ്യ യോഗത്തിൽ ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് മുത്തോലി, ജിജി കമ്പല്ലുർ,കെ.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി കൗസല്യ ചടങ്ങിൽ സ്വാഗതം പറഞ്ഞു.


No comments