Breaking News

ഔഫിൻ്റെ കൊലപാതകം; അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കാഞ്ഞങ്ങാടെത്തി


ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ഴ​യ​ക​ട​പ്പു​റ​ത്തെ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ ഔ​ഫ് വ​ധ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ല്ലൂ​രാ​വി​യി​ലെ​ത്തി. ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​കെ. മൊ​യ്തീ​ന്‍ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന മു​ണ്ട​ത്തോ​ട് സ​ന്ദ​ര്‍​ശി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും ഉ​ട​നെ മൂ​ന്ന് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടാ​നു​ള്ള അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.


കേ​സി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തും​കൂ​ടി പു​റ​ത്തു​കൊ​ണ്ടു വ​രു​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ധേ​ഹം വ്യ​ക്ത​മാ​ക്കി.


കാ​സ​ര്‍​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ചി​ലെ അ​ബ്ദു​ള്‍ റ​ഹീം, ദാ​മോ​ദ​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടെ​ന്നും വേ​ണ്ടി വ​ന്നാ​ല്‍ ടീം ​വി​പു​ലീ​ക​രി​ക്കു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.


അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ നെ​ഞ്ചി​ല്‍ കു​ത്തി​യ​ത് ഇ​ര്‍​ഷാ​ദാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ശ്വാ​സ​കോ​ശം തു​ള​ച്ച കു​ത്തി​ല്‍ ഹൃ​ദ​യ​ധ​മ​നി​ക​ള്‍ മു​റി​ഞ്ഞ് അ​മി​ത വേ​ഗ​ത്തി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പോ​ര്‍​ട്ട്. കു​ത്തേ​റ്റ റ​ഹ്മാ​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ചോ​ര വാ​ര്‍​ന്ന് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.


ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് തു​ട​ക്ക​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് തി​രു​ത്തി​യി​രു​ന്നു

No comments