Breaking News

കള്ളാർ ഗ്രാമപഞ്ചായത്ത് ഭരണസാരഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


റിട്ടേണിങ് ഓഫിസർ കെ.നിഷ ഭായിയുടെ അധ്യക്ഷതയിൽ കള്ളാർ പഞ്ചായത്തിൽ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. 

മുതിർന്ന അംഗം ജോസ് പുതുശേരിക്കാലയ്ക്ക് റിട്ടേണിങ്ങ് ഓഫിസർ കെ.നിഷ ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 12 അംഗങ്ങൾക്ക് ജോസ് പുതുശേരിക്കാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ ടി.കെ.നാരായണൻ, എൽഡിഎഫിലെ ജോസ് പുതുശ്ശേരിക്കാല, ബിജെപിയിലെ എം.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. 

പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും അസി.സെക്രട്ടറി കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു. വി.സബിത , ടി.കെ.നാരായണൻ, മിനി ഫിലിപ്,പ്രിയ ഷാജി, പി.ഗീതബി. ശരണ്യ, സന്തോഷ് വി ചാക്കോ ,ലീല ഗംഗാധരൻ , വനജ ഐത്തു , വി.അജിത് കുമാർ , ഗോപി കരിന്ത്രംകല്ല് ,ജോസ് പുതുശേരിക്കാലായിൽ , എം.കൃഷ്ണകുമാർ എന്നിവരാണ് ഇന്ന് പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റത്. തുടർന്ന് മുതിർന്ന അംഗം പി.ജോസിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു.

No comments