Breaking News

കാഞ്ഞങ്ങാട് കടലിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം ഒഴുകി നടക്കുന്നു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടലിൽ പത്തു ടണ്ണിലധികം തൂക്കം വരുന്നകൂറ്റൻ തിമിംഗലത്തിന്റെ ജഡം കടലിൽ ഒ ഒഴുകി നടക്കുന്നതായി കടലിൽ പട്രോളിംഗ് നടത്തിയ തീരദേശ പോലിസ് സംഘം അറിയിച്ചു സാധരണ നിലയിൽ അഴുകിയ ജഡം തീരത്ത് അടിയാറുണ്ടെങ്കിലും ഇത് അടിഞ്ഞില്ല തീരത്തു നിന്നു 8 നോട്ടിക്കൽ മൈൽ അകലെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ജഡം കണ്ടെത്തിയത് കാലാവസ്ഥ വ്യതിയാനം മൂലമോ തിമിംഗ വേട്ടക്കാരുടെ അക്രമണത്തിൽ നിന്നു പരിക്കുകളോടെ രക്ഷപ്പെട്ട ശേഷം മരണമടഞ്ഞതോ അല്ലെങ്കിൽ കപ്പൽ ഇടിച്ചു മരണപ്പെട്ടതോ ആകാൻ സാധ്യത രണ്ടു വർഷം മുന്നേ കാഞ്ഞങ്ങാടൻ തീരത്തടക്കം  തിമിംഗലങ്ങളുടെ ജഡങ്ങൾ കരക്കടിഞ്ഞിരുന്നു

No comments