Breaking News

കർഷക സമരം: കാഞ്ഞങ്ങാട് നടന്ന ഐക്യദാർഢ്യ സമ്മേളനം കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: കർഷക വിരുദ്ധ ജനദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ചേർന്ന സമ്മേളനം ഉദുമ എം.എൽ.എ. കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. നിയമം പ്രാബല്യത്തിൽ വരുന്നതിലൂടെ കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ കേന്ദ്രങ്ങൾ അടച്ചിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

എൻ. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.കർഷക ഐഖ്യദാർഢ്യ സമിതി സംഘടിപ്പിച്ച സമ്മേളനത്തിൽ അഡ്വ: ടി.വി. രാജേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.യു.ബി. അബദ്ദുൾ റഹ്മാൻ ,വി.കണ്ണൻമാസ്റ്റർ,പ്രൊഫ.എം.ഗോപാലൻ ,ജയൻ നീലേശ്വരം, പ്രേമചന്ദ്രൻ ചോമ്പാല ,അബദ്‌ദുള്ള എടക്കാവ്,പി.ഗോപാലകൃഷ്ണൻ നായർ ,പി.സുശാന്ത്, താജുദ്ദീൻ പടിഞ്ഞാറ്,അബ്ദുൾ ഖാദർ ചട്ടഞ്ചാൽ ,വിനയരാജ് (നീലേശ്വരം നഗരസഭ കൗൺസിലർ )കെ.കൊട്ടൻ,ഡോ.ടി.എം. സുരേന്ദ്ര നാഥ്
പി.രാജമോഹനൻ ,പി.വി.രാഘവൻ മടിക്കൈ,അമ്പലത്തറ കുഞ്ഞികൃഷ്ണൻ , പവിത്രൻ തോയമ്മൽ സംസാരിച്ചു.
കെ.ബാലകൃഷ്ണൻ സ്വാഗതവും വി.കെ.വിനയൻ നന്ദിയും പറഞ്ഞു.

No comments