കേരള ആയുർവേദ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ജില്ലാക്കമ്മറ്റി യോഗം ചെറുവത്തൂരിൽ ചേർന്നു
ആയുർവേദ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും മാറിയ സാഹചര്യത്തിൽ പാരമ്പര്യ വൈദ്യൻമാരുടെയും കളരി ഗുരുക്കൻമാരുടെയും ചികിത്സസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും കളരിപ്പയറ്റിന്റെ സുസ്ഥിര വളർച്ചയ്ക്ക് വേണ്ടി സംഘടനാ പുനസംഘടി പ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ടങ്ങൾ പാലിച്ചു കൊണ്ട് ചേർന്നയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, ജില്ലാ പ്രസിഡന്റ് കെ. എം. ബാലകൃഷ്ണൻ വൈദ്യർ,സെക്രട്ടറി ടി. വി സുരേഷ് ഗുരുക്കൾ, വൈ :പ്രസിഡന്റ് ടി. പുഷ്പാംഗദൻ വൈദ്യർ ട്രെഷറർ വി. വി. ക്രിസ്റ്റോ ഗുരുക്കൾ,മടിക്കൈ കുമാരൻ വൈദ്യർ തുടങ്ങി യവർ സംസാരിച്ചു

No comments