Breaking News

തിയ്യ മഹാസഭ ജില്ലാ വാർഷിക സമ്മേളനം "ആരൂഡം 2020" കോട്ടപ്പുറത്ത് സമാപിച്ചു.



നീലേശ്വരം: കോട്ടപ്പുറം ശ്രീവൈകുണ്ഠം ഒഡിറ്റോറിയത്തിൽ നടന്ന തിയ്യ മഹാസഭ കാസർഗോഡ് ജില്ലകമ്മറ്റിയുടെ വാർഷിക സമ്മേളനം "ആരൂഡം 2020" സമാപിച്ചു. കോവീഡ് മാനദണ്ഢം പാലിച്ച് നടന്ന യോഗത്തിൽ ടി.എം.എസ് ജില്ല സെക്രട്ടറി ദാമോദരൻ കൊബത്ത് സ്വഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമ്മങ്ങനം ഉദ്ഘാടനം ചെയ്തു. തിയ്യ ചരിത്രം വിളിച്ചോതുന്ന സി.ഡി പ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ്ബാബു പ്രകാശനം ചെയ്യ്തു തുടർന്ന് സമുദായത്തിലെ പ്രമുഖരായ ശ്രി അപ്പൂപണിക്കർ ഓണക്കുന്ന്, പത്മനാഭപണിക്കർ്‌ കക്കുന്നം. കൂഞ്ഞിക്കണ്ണൻ തന്ത്രി പള്ളിക്കണ്ടം തറവാട് എന്നിവരെയും ഭാരവാഹി ആയിരിക്കെ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് അച്ചാംതുരുത്തി എന്നിവരെയും ആദരിച്ചു. മാമിയിൽ സുനി കുമാർ(സംസ്ഥാന രക്ഷാധികാരി) വി.വി.പത്മനാഭൻ (ക്ഷേത്രം പ്രസിഡൻറ്) സുനിൽകുമാർ ചാത്തമ്മത്ത്(സംസ്ഥാന ജോയിൻറ് സെക്രട്ടറി) ചന്ദ്രൻപുതുകൈ (സംസ്ഥാന മിഡിയ ചെയർമ്മാൻ) കുഞ്ഞികൃഷ്ണൻ പിലിക്കോട്(ജില്ല ട്രഷറർ) സുജിത്ത് കൊടക്കാട് (സംസ്ഥാന യൂത്ത് വിങ്ങ് ട്രഷറർ) ശ്രിമതി തങ്കമണി ടിച്ചർ(സംസ്ഥാന മഹിളാ വേദി പ്രസിഡൻറ്) രവി കുളങ്ങര (ജില്ല രക്ഷാധികാരി)വിവിധ ജില്ല -മണ്ഡലം മേഘല. യൂണിറ്റ്.ഭാരവാഹികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
എ .സുകുമാരൻ മയിച്ച നന്ദി പറഞ്ഞു
പ്രമേയം- തീയ്യർക്ക് അർഹമായ7%സംവരണം
പ്രത്യേകമായി നൽകുക
തീയ്യസമുദായത്തെ പ്രത്യേക സമുദായമായി തന്നെ ആംഗീകരിക്കുക. തെങ്ങ് കയറ്റ തൊഴിലാളി കളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുക. ശ്രീമുത്തപ്പൻ മടയൻമാർക്ക് സർക്കാർ പ്രതിമാസ വേതനം നൽകുക എന്നിവ സമ്മേളനത്തിൽ ആവശ്യപ്പെട്ടു

No comments