കരിപ്പൂർ വിമാനാപകടം; ഹെൽപ് ഡെസ്ക് ഇന്നുമുതൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടാം
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അപകടത്തിൽപ്പെട്ടവരെയും സഹായിക്കാനായി എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ് ഡെസ്ക് ഇന്നുമുതൽ തുടങ്ങും. കോഴിക്കോട് വെള്ളയിൽ ഇറോത്ത് ബിൽഡിങ്ങിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നത്.
അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടാം. തിങ്കൾ മുതൽ വെള്ളി വരെ ഓഫീസ് സമയങ്ങളിലാണ് ഡെസ്കിന്റെ പ്രവർത്തനം. നഷ്ടപരിഹാര അപേക്ഷകൾ തയാറാക്കാനും മറ്റു രേഖകൾ ശരിയാക്കുന്നതിനും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
No comments