കാസർകോട് പുതുതായി പണിയുന്ന വീട്ടിൽ നിന്നും കർണ്ണാടക മദ്യവും പുകയില ഉൽപ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു
കാസര്‍കോട്: കൂഡ്‌ലു മന്നിപ്പാടി വിവേകാനന്ദ നഗറില്‍ പുതുതായി പണിയുന്ന വീട്ടില്‍ സൂക്ഷിച്ച കര്‍ണാടക മദ്യവും പുകയില ഉല്‍പന്നങ്ങളും കാസര്‍കോട് സി.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. വീട്ടുടമ സ്റ്റേഷനറി കട നടത്തുന്ന കൂഡ്‌ലു വിവേകാനന്ദനഗറിലെ വിട്ടല്‍ ഗട്ടി(48)യെ അറസ്റ്റ് ചെയ്തു. നേരത്തെ കാസര്‍കോട് മാര്‍ജില്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് അരി കടത്തിയ പ്രതികൂടിയാണ് വിട്ടല്‍ ഗട്ടിയെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് മദ്യം എത്തിച്ച് വിതരണം ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 180 മില്ലിയുടെ 150 പാക്കറ്റ് മദ്യവും നിരവധി പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമാണ് പിടിച്ചത്.
വിട്ടല്‍ ഗട്ടി താമസിക്കുന്ന വീടിന് സമീപം തന്നെയാണ് കടയും പുതുതായി പണിയുന്ന വീടും സ്ഥിതി ചെയ്യുന്നത്. പരിശോധന സംഘത്തില്‍ എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്ക്, എ.എസ്.ഐ. മോഹനന്‍, സി.പി.ഒ.മാരായ ശ്രീകാന്ത്, ഷുക്കൂര്‍, രാജേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു
No comments