Breaking News

കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പടന്നയിലെ പി.കെ ഫൈസലിൻ്റെ വീടിന് നേരെ അക്രമം


​പടന്ന: കെ.പി.സി.സി നിർവ്വാഹക സമിതി അംഗം പി.കെ ഫൈസലിൻ്റെ വീടിന് നേരെ  സ്റ്റീൽ ബോംബ് അക്രമം. വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതായി പി. കെ ഫൈസൽ പറഞ്ഞു. വീടിൻ്റെ മുകൾവശമുള്ള ജനൽ ചില്ലുകളും ടൈലുകളും അക്രമത്തിൽ തകർന്നു. 

കാറിന് കല്ലെറിയുകയും ചെയ്തു.കാറിൻ്റെ മുൻവശം ഗ്ലാസ് തകർന്നിട്ടുണ്ട് .

തെരെഞ്ഞെടുപ്പിൽ  യുഡിഎഫ്  വിജയത്തിൽ ആഹ്ലാദിച്ച്  ഇന്നലെ എടച്ചാക്കൈയിൽ പ്രകടനം നടന്നിരുന്നു .

കാഞ്ഞങ്ങാട് ഡിവൈഎസ്പി വിനോദ്,ചന്തേര എസ്.ഐ മെൽബിൻ എന്നിവർ വീട്  സന്ദർശിച്ചു. ചന്തേര പോലീസിൽ പരാതി നൽകി  .

No comments