എല്ലാ ആര്‍.സി.കളും ലൈസന്‍സുകളും ഓണ്‍ലൈനില്‍ പുതുക്കാം
പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഓൺലൈനാക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ നടപടി പൂർത്തിയായി. ഇവ ഇനി പരിവാഹൻ വെബ്സൈറ്റ് മുഖേന പുതുക്കാം.
സംസ്ഥാനത്താകെ 1.40 കോടി വാഹനങ്ങളുടെ ആർ.സി. ബുക്കാണ് പരിവാഹൻ സൈറ്റിലേക്ക് മാറ്റിയത്. 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകളും മോട്ടോർ വാഹനവകുപ്പ് മാറ്റിക്കഴിഞ്ഞു. കാർഡ് രൂപത്തിലുള്ള ലൈസൻസുകളും ആർ.സി.കളും പരിവാഹനിലേക്ക് മാറ്റുന്ന നടപടി നേരത്തേ പൂർത്തിയായിരുന്നു.
വാഹന ഉടമകൾ ഉടൻ മൊബൈൽ നമ്പർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം സേവനങ്ങൾക്കായി മോട്ടോർ വാഹനവകുപ്പിൽനിന്ന് കിട്ടുന്ന ഒ.ടി.പി. ലഭിക്കാതെ വരും.
No comments