Breaking News

ചെറുപുഴ തിരുമേനിയിൽ മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം


ചെറുപുഴ: മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുമേനി കോക്കടവിലെ മൈലാടൂർ സണ്ണി(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോക്കടവ് ടൗണിനടുത്ത് തെങ്ങ് മുറിച്ചിടുന്നതിനിടയിൽ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിജി. മക്കൾ: ജസ്ന, ക്രിസ്റ്റീന


No comments