ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് വര്‍ധിച്ചത് 27 പൈസ, ഡീസലിന് 31
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 83.66 രൂപയും ഡീസലിന് 77.74 രൂപയുമായി. തിരുവനന്തപുരം നഗര പരിധിക്കു പുറത്ത് പെട്രോളിന് 85 ഉം ഡീസലിന് 79 ഉം രൂപയാണ്.
രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബര്‍ 20നു ശേഷം പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് വര്‍ധിച്ചത്.

No comments