ഉമ്മൻചാണ്ടി പങ്കെടുത്ത വെള്ളരികുണ്ട്-ചിറ്റാരിക്കാൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം; നേതാക്കൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയപ്രകാരം പോലീസ് കേസ്
വെള്ളരിക്കുണ്ട് : ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണി ബളാൽ മണ്ഡലം കമ്മറ്റി ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിലും ഈസ്റ്റ് എളേരിമണ്ഡലം കമ്മറ്റി ചിറ്റാരിക്കാലിലും നടത്തിയ പൊതുയോഗത്തിനെതിരെ പോലീസ് കേസ്. നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചതിന് കേസ്.
20ഓളം യു ഡി എഫ് നേതാക്കൾക്കെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ജനകീയ നേതാവായ ഉമ്മൻ ചാണ്ടി വെള്ളരിക്കുണ്ടിൽ വന്നതറിഞ്ഞു ആളുകൾ തടിച്ചു കൂടിയതാണെന്നും യു. ഡി. എഫ് സംഘടിപ്പിച്ച പരിപാടിയിൽ 75പേർക്ക് ഇരിക്കാവുന്ന കസേരകൾ മാത്രമാണ് നിരത്തിയതെന്നും കേസ് രാഷ്ട്രീയ പ്രേരിത മാണെന്നും കോൺഗ്രസ്സ് നേതാവ് രാജു കട്ടക്കയം പറഞ്ഞു.
ചിറ്റാരിക്കാലിലും ഉമ്മൻ ചാണ്ടി പങ്കെടുത്ത യോഗത്തിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്തു എന്ന് കാണിച്ചു കോൺഗ്രസ് നേതാക്കളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
No comments