Breaking News

ബളാൽ സ്വദേശിയായ യുവാവ് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

 

വെള്ളരിക്കുണ്ട് : യുവാവിനെ വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കണ്ട ഉടൻ കെട്ടറുത്ത് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബളാൽ അരീക്കരയിലെ കരിച്ചേരി തിരുമ്മയുടെ മകൻ കണ്ണൻ 36 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. ഭാര്യ: മാധവി . മക്കൾ: കാവ്യ, കാർത്തിക്, വിഷ്ണു, ജിഷ്ണു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments