വനിതാ കമ്മിഷന്‍ അദാലത്ത് കാസർകോട് കളക്ട്രേറ്റിൽ ഡിസം.28, 29 തീയതികളില്‍
കേരള വനിതാ കമ്മിഷന്റെ കാസര്‍കോട് ജില്ലയിലെ അദാലത്ത് 28, 29 തീയതികളിലായി നടക്കും. 28-ന് രാവിലെ 10.30 മുതല്‍ കാസര്‍കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
No comments