Breaking News

കോവിഡ് 19 കാസറഗോടൻ മാതൃകക്ക് കേന്ദ്ര സംഘത്തിന്റെ പ്രശംസ


കോവിഡ് നിയന്ത്രണം കാസർഗോഡ് ജില്ലക്ക് കേന്ദ്ര സംഘത്തിന്റെ അഭിനന്ദനം

പരിമിതമായ ചികിത്സാ സൗകര്യങ്ങളിലും കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞെന്നും ജില്ലയുടെ പ്രവർത്തനം മാതൃകാ പരവും  ശരിയായ ദിശയിലുള്ളതുമാണെന്ന് കേന്ദ്ര സംഘം വിലയിരുത്തി.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള പ്രവർത്തനവും ആരോഗ്യ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരുടെയും ആത്മാർഥമായി പ്രയത്നത്തിന്റെ ഫലവുമായാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എ വി രാംദാസ് പറഞ്ഞു 


 കേരളത്തിലെ മുഴുവൻ ജില്ലകളിലെയും കോവിഡ് -19 നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നത  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ്‌ കേന്ദ്ര സംഘം ജില്ലയെ പ്രശംസിച്ചത്

No comments