Breaking News

കർഷക സമരത്തോട് നരേന്ദ്രമോദിയുടെ സമീപനം ധിക്കാരപരം; ഐ.എൻ.ടി.യു.സി ജില്ല കൺവെൻഷൻ കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട്:ഡൽഹിയിൽ കർഷകർ നടത്തി വരുന്ന അവകാശ സമരത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻ.ഡി.എ.സർക്കാരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത് എന്ന് ഐ.എൻ.ടി.യു.സി.ജില്ല കൺവെൻ ആരോപിച്ചു. കാഞ്ഞങ്ങാട് ശ്രമക്ഭവനിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി.ദേവ് ഉൽഘാടനം ചെയ്തു.


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു 1955 ൽ പാർലിമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ അത്യാവശ്യസാധന നിയന്ത്രണ ബിൽ ഇല്ലാതാക്കി അത്യാവശ്യ സാധന നിയന്ത്രണ ഭേദഗതി ബിൽ 2020 ജൂൺമാസത്തിൽ ബി.ജെ.പി. ഗവർമ്മെന്റ് തിടുക്കപ്പെട്ട് പാസാക്കിയതോടു കൂടി നരേന്ദ്രമോദി ഇന്ത്യയിലെ കൃഷിക്കാരെ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കുകയാണെന്ന് പി.ജി.ദേവ് കുറ്റപ്പെടുത്തി. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ജില്ല കൺവെൻഷനിൽ എം.വി. വിജയൻ അദ്ധ്യക്ഷം വഹിച്ചു.


ടി.വി.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. യൂണിയൻ നേതാക്കളായ തോമസ് സെബാസ്റ്റ്യൻ, കെ.എം. ശ്രീധരൻ, കെ.വി.രാഘവൻ, സി.വി.രമേശൻ,ലത സതീഷൻ, സമീറ ഖാദർ, സി.ഒ.സജി, പി.വി. ഉദയകുമാർ, ടി. ചന്ദ്രശേഖരൻ,നാരായണൻ കാട്ടുകുളങ്ങര, പി.സി.തോമസ്, സത്യൻ സി. ഉപ്പള സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

No comments