Breaking News

അടക്കയുടെ തൊലി കളയുന്നതിനിടയിൽ തലകറങ്ങി വീണ് വയറിൽ കത്തി കയറി കോടോംബേളൂർ മുക്കുഴിയിലെ യുവാവിന് ദാരുണാന്ത്യം.


കാലിച്ചാനടുക്കം:  കോടോം-ബേളൂർ മുക്കുഴി നെടുകരയിലെ രാമൻകുട്ടിയുടെ മകനും കോൺക്രീറ്റ് ജോലിക്കാരനുമായ കെ.ആർ ബിജു (28)വാണ് അടയ്ക്ക കത്തിക്ക് മേൽ തല കറങ്ങി വീണ് മരിച്ചത്.

കഴിഞ്ഞ ദിവസം വെറ്റില മുറുക്കുവാനായി  അടക്കയുടെ തൊലി കളയുന്നതിനിടയിൽ തലകറങ്ങി വീണപ്പോൾ  വയറിൽ കത്തി കയറിയ നിലയിലാണ് യുവാവിൻ്റെ മരണമെന്ന് അമ്പലത്തറ പോലീസ് പറയുന്നു. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് മരണം.

No comments