Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അഭ്യസ്ത വിദ്യരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്തു


പറമ്പ: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അഭ്യസ്ത വിദ്യരായ എസ്.സി/എസ്‌.ടി വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണം ജി.എൽ.പി.എസ് പറമ്പയിൽ വെച്ച് നടന്നു.

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ പരിപാടി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  വാർഡ് മെമ്പർ പ്രമോദ് എൻ.വി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.സി ഇസ്മായിൽ  അദ്ധ്യക്ഷത വഹിച്ചു.  

 വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എം  അനുമോദന പ്രഭാഷണം നടത്തിചടങ്ങിൽ വാർഡ് മെമ്പർ ഓമന കുഞ്ഞിക്കണ്ണൻ ,ബാബു സി.ബി(പി.ടി.എ പ്രസിഡണ്ട്), ബെഞ്ചമിൻ (എസ്.എം.സിചെയർമാൻ), അജയൻ വി.കെ (എസ്.ടി പ്രമോട്ടർ), ഗോപാലകൃഷ്ണൻ ടി.ആർ(ഹെഡ്മാസ്റ്റർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

No comments