ചികിത്സാ സഹായത്തിനുള്ള ഫണ്ട് സ്വരൂപിക്കാൻ ബിരിയാണി ഫെസ്റ്റുമായി ബാനത്തെ സി.പി.ഐ.എം പ്രവർത്തകർ
ബാനം: മാരക രോഗത്താൽ കഷ്ടപ്പെടുന്ന പ്രിയ സഹോദരങ്ങൾക്ക് കൈത്താങ്ങേകാൻ ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായാണ് സി.പി.ഐ.എം ബാനം1 ബ്രാഞ്ച് കമ്മറ്റി ജനുവരി 17 ഞായറാഴ്ച്ച ബിരിയാണി ഫെസ്റ്റ് നടത്തുന്നത്.
'നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണം ജീവകാരുണ്യത്തിന് ' എന്ന സന്ദേശത്തോടെയാണ് ബിരിയാണി ഫെസ്റ്റ് നടക്കുന്നത്. 100 രൂപ മുടക്കി ബിരിയാണി ഫെസ്റ്റിൻ്റെ ഭാഗമാകുന്നവർക്ക് രുചികരമായ ബിരിയാണി ലഭിക്കുന്നതോടൊപ്പം ജീവകാരുണ്യത്തിലും പങ്കാളിയാവുന്നു. 9744774438 എന്ന നമ്പരിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.
No comments