Breaking News

ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; നിരാശമൂലം ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം


ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി രാജേന്ദ്രന്‍ (71), ശാമള(64) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യം നിവാസിലാണ് സംഭവം.

ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികളോ ബന്ധുക്കളോ പറയുന്നില്ല. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു.

രാജേന്ദ്രൻ വീട്ടുപരിസരത്തെ മരത്തിലും ഭാര്യ ശ്യാമള വീട്ടിലുമാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹം കണ്ടത്.

ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ അഴിച്ചിറക്കി മഹസ്സർ തയാറാക്കി പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽകൊളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പരിശോധന തുടരുകയാണ്.

ജീവിത നിരാശമൂലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ശ്യാം, ശരത് എന്നിവര്‍ മക്കളാണ്. ഇരുവരും വിദേശത്താണ്.

No comments