Breaking News

കോയമ്പത്തൂർ - മംഗളൂർ ഫാസ്റ്റ് പാസഞ്ചറും നാഗർകോവിൽ- മംഗളൂർ ഏറനാട് എക്സ്പ്രസും ഒമ്പത് മാസത്തിന് ശേഷം ജനുവരി 6 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു

കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 മുതൽ സർവ്വീസ് നിർത്തിവെച്ച തീവണ്ടികളായ കോയമ്പത്തൂർ - മംഗളൂർ ഫാസ്റ്റ് പാസഞ്ചറും നാഗർകോവിൽ- മംഗളൂർ ഏറനാട് എക്സ്പ്രസും ഒമ്പത് മാസത്തിന് ശേഷം ജനുവരി 6 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു. കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഇനി മുതൽ എക്സ്പ്രസ് തീവണ്ടിയായാണ് ഓടാൻ തീരുമാനിച്ചത്.  സ്റ്റോപ്പുകൾക്ക് മാറ്റമില്ലെങ്കിലും ദിവസേനയുള്ള ഈ രണ്ട് തീവണ്ടികൾക്കും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. കോയമ്പത്തൂരിൽ  നിന്ന് മംഗളൂരിലേക്ക് പോകുന്ന എക്സ്‌പ്രസ് ജനുവരി 06 മുതൽ വൈകിട്ട് 03.59നും തിരിച്ച് മംഗളൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന എക്സ്പ്രസ് ജനുവരി 07 മുതൽ രാവിലെ 10.59നും പയ്യന്നൂരിൽ എത്തും.    

മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് ജനുവരി 06 മുതൽ രാവിലെ 08.34 നും, തിരിച്ച്‌ നാഗർകോവിലിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ഏറനാട്  എക്സ്പ്രസ് ജനുവരി 7മുതൽ ഉച്ചക്ക് 03.23 നുമാണ് കാഞ്ഞങ്ങാട്  എത്തുന്നത്.

No comments