Breaking News

കേന്ദ്ര സർക്കാരിനെയും ഡൽഹിയേയും ഞെട്ടിച്ച് കർഷകരുടെ ട്രാക്ടർ റാലി

ഡൽഹി: കർഷകരുടെ ട്രാക്ടർ റാലി അക്ഷരാർഥത്തിൽ കേന്ദ്ര സർക്കാരിനുള്ള താക്കീതായി. ഇപ്പോൾ തന്നെ എണ്ണിയാൽ തീരാത്തത്രയും ട്രാക്ടറുകൾ നാല് ദിക്കിൽ നിന്നും ഡൽഹിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പറ്റാവുന്നത്ര ബാരിക്കേഡുകൾ തീർത്തുകൊണ്ട് കേന്ദ്രസർക്കാർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും ആയിരക്കണക്കിന് ട്രാക്ടറുകൾ വന്നുകൊണ്ടിരിക്കുന്നു. വനിതകളടക്കം ട്രാക്ടറുകളിലേറി കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വന്നുകൊണ്ടിരിക്കുമ്പോൾ  ഭരണകൂടം ഇനിയും പിന്നോട്ട് പോവുകതന്നെ ചെയ്യും.

ആദ്യഘട്ടങ്ങളിലെ ചർച്ചയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പറഞ്ഞവർ രണ്ടാംഘട്ടത്തിൽ ഭേദഗതികൾ കൊണ്ടുവരാമെന്നും മൂന്നാം ഘട്ടത്തിൽ ഭേദഗതികൾക്കൊപ്പം നിയമങ്ങളുടെ പേരുമാറ്റാമെന്നും ഏഴാം ഘട്ടത്തിൽ ഇലക്ട്രിസിറ്റി ബില്ലിൽ നിന്ന് കർഷകരെ ഒഴിവാക്കാമെന്നും പറഞ്ഞിരുന്നു. തങ്ങൾക്കേറ്റ തിരിച്ചടി മനസിലാക്കി കോർപ്പറേറ്റ് ഫാമിങ്ങിലേക്കില്ലെന്ന് അംബാനിയും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഇതൊന്നും പോരെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ സമരം തുടരുകയാണ്. ലോകമെങ്ങുമുള്ള മാധ്യമങ്ങൾഈ ട്രാക്ടർ പ്രതിഷേധം വാർത്തയാകുന്നു

No comments