Breaking News

മൈനോറിറ്റി വിഭാഗകാർക്ക് സർക്കാർ സൗജന്യ കോഴ്സ് പഠിക്കാം, ജോലി ഉറപ്പ്

കേന്ദ്ര സംസ്ഥാന സർക്കാർ   കുടുംബശ്രീ  മിഷൻ  വഴി നടപ്പാക്കുന്ന ഡി. ‌‍ഡി. യു. ജി. കെ. വൈ. പദ്ധതിയിൽ പെരിയ എസ്.എൻ കോളേജിൽ 2021  ജനുവരി 20  ന്  ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ മൈനോറിറ്റി  വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. 


കാസർഗോഡ് ജില്ലയിലെ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള  മുസ്ലീം ക്രിസ്ത്യൻ വിഭാഗത്തിലുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പഠനത്തിനൊപ്പം ജോലി കൂടി ഉറപ്പു വരുത്തുന്നു.

6 മാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു വിജയം ആണ് അടിസ്ഥാന യോഗ്യത. പഠിതാക്കൾക്ക് സൗജന്യമായി  ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും പഠന സാമഗ്രികളും  പദ്ധതിയുടെ ഭാഗമായി ലഭിക്കും.


ഫാഷൻ ഡിസൈനിംങ്ങ് കോഴ്സിന് http://sncollegeperiya.org/ddugky/admission-form.php/ddugky/login.php എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.


 കോഴ്സുമായി ബന്ധപ്പെട്ട ഓറിയൻറ്റേഷൻ പഞ്ചായത്ത് ഹാളിൽ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് രാജു കട്ടക്കയം ഗ്രാമപഞ്ചായത്ത് മെമ്പർമാർ ,സി .ഡി .എസ് ചെയർപേഴ്സൺ ജാൻസി ടോമി , പദ്ധതിയുടെ സ്റ്റേറ്റ് ഹെഡ് ബൈജു ആയടത്തിൽ ,പ്രിജേഷ് പി.കെ  എന്നിവർ പരിപാടിയിൽ  സംബന്ധിച്ചു .



കൂടുതൽ വിവരങ്ങൾക്ക് ..


9188528772 , 9188528771 .


ബൈജു ആയടത്തിൽ 

സ്റ്റേറ്റ് ഹെഡ് 

DDU GKY ,SN Periya.

No comments