Breaking News

കാസര്‍ഗോഡ് അക്വാറ്റിക് കോംപ്ലക്‌സ് : സ്ഥല പരിശോധന നടന്നു


 

കാസര്‍ഗോഡ്:  ജില്ലയില്‍ എച്ച്.എ.എല്‍ ( ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) ന്റെ സാമൂഹ്യ പ്രതിബദ്ധതാ നിധിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലാ അക്വാറ്റിക് കോംപ്ലക്‌സ് കം സ്വിമ്മിംഗ്പൂള്‍ പ്രോജക്ടിന്റെ സ്ഥല പരിശോധന എച്ച് എ എല്‍ ലക്‌നൗ കോംപ്ലക്‌സ് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ ചന്ദ്രകാന്തിന്റെ നേതൃത്വത്തില്‍ നടത്തി. ജില്ലയില്‍ സര്‍ക്കാരിന്റെയോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയോ വകയായി ജനങ്ങള്‍ക്ക് നീന്തല്‍ കുളവും പരിശീലന കേന്ദ്രവും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണ കൂടം കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നീന്തല്‍ പരിശീലനത്തിന് വേണ്ടി പദ്ധതി തയ്യാറാക്കിയത്.

1.5 കോടി എസ്റ്റിമേറ്റില്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ മേയ് മാസം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.സ്ഥല പരിശോധനയില്‍ ജില്ലാ കളക്ടര്‍ ഡോ: ഡി.സജിത്ത് ബാബു, എച്ച് എ എല്‍ കാസര്‍കോട് യൂണിറ്റ് അഡീഷനല്‍ ജനറല്‍ മാനേജര്‍ എ വി മുരളീകൃഷ്ണ, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, എച്ച് എ എല്‍ ഡി.ജി.എം സജി, എച്ച് എ എല്‍ മാനേജര്‍ മോഹന്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.

No comments