Breaking News

കോവിഡ് വാക്സിനേഷൻ; ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി


കാസറഗോഡ്  : കോവിഡ് വാക്സിനേഷൻ പ്രവർത്തനത്തിൻറെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൊണ്ട് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടത്തി . കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചിറ്റാരിക്കൽ കുടുംബാരോഗ്യ കേന്ദ്രം, കാസർഗോഡ്  കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്. കോവിഡ് വാക്സിനേഷൻറെ എല്ലാ  നടപടിക്രമങ്ങളും  അതേ രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു  മൂന്നു കേന്ദ്രങ്ങളിലും . ജില്ലാ ആശുപത്രിയിൽ നടന്ന  പരിപാടിയിൽ എ ഡി എം എൻ. ദേവീദാസ്  ,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ .വി .രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രകാശ് കെ,   ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.മുരളീധര നെല്ലൂരായ, ജില്ലാ ആശുപത്രി ആർ എം ഓ ഡോ.ശ്രീജിത്ത് മോഹൻ,ഹോസ്ദുർഗ്  സബ് ഇൻസ്പെക്ടർ സി ബാലകൃഷ്ണൻ ,ഹെൽത്ത് ഇൻസ്പെക്ടർ  മുഹമ്മദ്കുട്ടി, പബ്ലിക്ക് ഹെൽത്ത് നഴ്സ് ദാക്ഷായണി എന്നിവർ നേതൃത്വം നൽകി.

     ചിറ്റാരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൽ, വൈസ് പ്രസിഡണ്ട് ഫിലോമിനാ ജോണി, ഡോ.ജോൺ ജോൺ .കെ, ഡോ.സൂര്യാ രാഘവൻ ,ഹെൽത്ത് ഇൻസ്പെക്ടർ പി.ടി ശ്രീനിവാസൻ, പബ്ലിക് ഹെൽത്ത് നഴ്സ് ഗീതാമണി എന്നിവരും കാസർകോട് കിംസ് ആശുപത്രിയിൽ ജനറൽ ആശുപത്രി ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം, ഡോ.നിർമ്മൽ, ഡോ.നാരായണ നായ്ക്, ഡോ.മാത്യു.ജെ. വാളമ്പറമ്പിൽ എന്നിവരും നേതൃത്വം നൽകി.

No comments