Breaking News

പനത്തടി സേവാഭാരതിയുടെ ആംബുലൻസും ഇ സേവാ കേന്ദ്രവും ഉദ്ഘാടനം ചെയ്തു


പനത്തടി:  പനത്തടി സേവാഭാരതിയുടെ അംബുലൻസിൻ്റേയും, സേവാഭാരതി ഓഫീസിൽ പ്രവർത്തനം ആരംഭിച്ച ഇ സേവാ കേന്ദ്രത്തിൻ്റേയും ഉദ്ഘാടനം ബളാംതോട് വച്ച് നടത്തി. രാഷ്ട്രിയ സ്വയംസേവക സംഘം ജില്ലാ സഹ സംഘചാലക് കെ ദാമോധരൻ ആംബുലൻസിൻ്റേയും പനത്തടി ഖണ്ഡ് സംഘചാലക് ജയറാം സറളായ ഇ സേവാ കേന്ദ്രത്തിൻ്റേയും ഉദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി മോഹൻ ബാബു മുഖ്യ ഭാക്ഷണം നടത്തി.  പഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ, പ്രീതി കെഎസ്, കാംപ്കോ ഡയറക്ടർ രാധാകൃഷ്ണൻ കരിമ്പിൽ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാജൻ, ബി.എം എസ് മേഖലാ പ്രസിഡൻറ് ജി.രാമചന്ദ്രൻ ,വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു,കള്ളാർ സേവാഭാരതി പ്രസിഡൻറ് തമ്പാൻ മഞ്ഞങ്ങാനം, കുറ്റിക്കോൽ സേവാഭാരതി സെക്രട്ടറി മധു തുടുപ്പനം, മധുസൂധനൻ കാട്ടൂർ എന്നിവർ സംസാരിച്ചു. പനത്തടി സേവാഭാരതി പ്രസിഡൻ്റ് ആർ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു ട്രഷറർ പ്രദീപ് കുമാർ സ്വാഗതവും, ജോ: സെക്രട്ടറി ബിനു എ നായർ നന്ദിയും പറഞ്ഞു

No comments