Breaking News

പാണത്തൂർ പട്ടുവം പ്രതിഭ കേന്ദ്രത്തിൽ കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു


പാണത്തൂർ: ഹൊസ്ദുർഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന പാണത്തൂർ പട്ടുവം പ്രതിഭ കേന്ദ്രത്തിൽ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായുള്ള കിറ്റ് വിതരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സി. കോർഡിനേറ്റർ സുപർണ്ണ രാജേഷ്, ഷീജ. പി, കെ. ദീപ, ജോയിസ് ജോസഫ് എന്നിവർ സംസാരിച്ചു.

No comments