Breaking News

അധികൃതർ അവഗണിച്ചു; ആശുപത്രിക്ക് മുന്നിലെ റോഡിൽ സീബ്രലൈൻ വരച്ച് ചെറുവത്തൂരിലെ ചുമട്ട് തൊഴിലാളികൾ

ചെറുവത്തൂർ :ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ചെറുവത്തൂർ വിവി സ്മാരക ആശുപത്രിയുടെ മുമ്പിലുള്ള ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസം നേരിടുന്നത് നിത്യസംഭവമാണ്. 

ജനങ്ങൾ ഏറെ കഷ്ടപ്പെടുന്നത്  നാട്ടുകാർ അധികൃതരെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നിട്ടും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ല.തുടർന്ന്  തിരക്കുപിടിച്ച ഹൈവെ റോഡിൽ തങ്ങൾക്കാവുന്ന വിധം  പ്രത്യേക സീബ്രാലൈൻ വരച്ച് മാതൃകയായിരിക്കുകയാണ് ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളികൾ. ആശുപത്രിയിൽ നിന്നിറങ്ങി ബസ് സ്റ്റാൻ്റിൽ എത്തണമെങ്കിൽ ദേശീയ പാത പാത മുറിച്ചുകടക്കണം. സീബ്രലൈൻ അത്യാവശ്യമായ ഈ സ്ഥലത്ത് സൗകര്യം ഇല്ലാത്തതിനാൽ രോഗികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

എറെ തിരക്ക് അനുഭവപ്പെടുന്ന  സ്ഥലം കൂടിയായ ദേശീയ പാതയിൽ ലൈൻ വരച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള തൊഴിലാളികുടെ പ്രവർത്തനം  നാട്ടുകാരുടെ  പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

No comments