Breaking News

അഭിമാനത്തോടെ ഈസ്റ്റ് എളേരി സ്വരാജ് ട്രോഫിയുമായി ചിറ്റാരിക്കാൽ ടൗണിൽ നിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് റാലി



വെള്ളരിക്കുണ്ട് : ഈസ്റ്റ് എളേരിയിൽ ആഹ്ളാദം. സ്വരാജ് ട്രോഫിയുമായി ചിറ്റാരിക്കാൽ ടൗണിൽ നിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് റാലി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് പന്തമാക്കൽ, വൈസ് പ്രസിഡൻ്റ് ഫിലോമിന ജോണി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ടോം പഞ്ചായത്തംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് പന്തമാക്കൽ ഉദ്ഘാടനം ചെയ്തു.

No comments