കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതി രൂപീകരണം വികസനസെമിനാർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി അധ്യക്ഷനായി
പഞ്ചായത്ത് സെക്രട്ടറി എൻ.മനോജ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമിറ്റി ചെയർമാൻ പി.വി ചന്ദ്രൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി.എച്ച്.അബ്ദുൾ നാസർ, അജിത്ത് കുമാർ കെ.വി, ഷൈജമ്മ ബെന്നി ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ മുൻ പഞ്ചായത്ത് മെമ്പർമാർ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ ഗ്രാമസഭ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments