തൊഴിൽ ദിനങ്ങൾ 150 ആയി വർദ്ധിപ്പിക്കുക; ജനാധിപത്യ മഹിളാ അസോസിയേഷൻ കുപ്പമാട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ
പരപ്പ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ പൊതു വിഭാഗം കുടുംബങ്ങൾക്ക് നിലവിലുള്ള 100 തൊഴിൽ ദിനങ്ങൾ 150 ആയി വർദ്ധിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കുപ്പ മാട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.ദിവസം തോറും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ജനദ്രോഹ നടപടികൾ തുടരുന്ന കേന്ദ്ര ഗവ: നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് ജെയ്സമ്മ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ പാർട്ടി ലോക്കൽ സെക്രട്ടറി എ.ആർ.രാജു ഉദ്ഘാടനം ചെയ്തു.
കെ.വി.തങ്കമണി, പി.സുരേന്ദ്രൻ, സ്വപ്ന അനിൽ ,രമ്യ ഹരീഷ്, സ്വർണലത .ടി, സവിത .കെ എ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സവിത .കെ (പ്രസിഡൻ്റ്), നീതി .ടി (വൈ. പ്രസിഡൻ്റ്), സ്വർണലത .ടി ( സെക്രട്ടറി), ലീല രമേശൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

No comments