Breaking News

മലയോര ജനതയുടെ ചിരകാല സ്വപ്നം; പാലാവയൽ ഏണിച്ചാൽ പാലം യാഥാർത്ഥ്യമാകുന്നു

 



വെള്ളരിക്കുണ്ട്: മലയോര ജനതയുടെ ചിരകാല സ്വപ്നമായ ഏണിച്ചാൽ പാലം നിർമ്മാണത്തിന് തുടക്കമായി. പാലാവയലിൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ പാലത്തിന് തറക്കല്ലിട്ടു. ഇവിടെ ഉപയോഗപ്രദമായ പാലം ഇല്ലാത്തതിനാൽ മഴക്കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ  എം രാജഗോപാലൻ എംഎൽഎ പ്രത്യേക താൽപര്യം എടുത്താണ്  പാലത്തിനായി 2020 ൽ കാസർകോട് പാക്കേജിൽ പെടുത്തി 3.68 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നേടിയത്.പാലവയലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അധ്യക്ഷനായിഎക്സിക്യൂട്ടീവ് എഞ്ചിനീയർ സി രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ മോഹനൻ, പഞ്ചായത്തംഗങ്ങളായ വി വി ബാലചന്ദ്രൻ , പ്രശാന്ത് സെബാസ്റ്യൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ അപ്പുക്കുട്ടൻ, ചാക്കോ തെന്നിപ്ലാക്കൽ, കൂലേരി രാഘവൻ എന്നിവർ സംസാരിച്ചു.ഗവ.അഡീഷണൽ സെക്രട്ടറി ഇ പി രാജമോഹൻ സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ നവീൻ നാരായണൻ നന്ദിയും പറഞ്ഞു .

No comments