ആൾ കേരള ഉണ്ണിരാജ് ഫാൻസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി രൂപീകരിച്ചു
ചെറുവത്തൂർ : ടെലിവിഷൻ പ്രോഗ്രാമായ മറിമായത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും തൻ്റെ സ്വതസിദ്ധമായ കാസർകോടൻ ശൈലിയിലൂടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി മാറിയ ഉണ്ണിരാജ് ചെറുവത്തൂരിൻ്റെ പേരിൽ ജില്ലയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചു.
കൊവ്വൽ എ.യു.പി സ്കൂളിൽ നടന്ന രൂപീകരണ യോഗം പ്രശസ്ത എഴുത്തുകാരിയും ലോകമലയാള ശബ്ദനാടക മത്സരത്തിലെ മികച്ച നടിയുമായ സി.പി ശുഭ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ ഷിജു വേങ്ങാട് സ്വാഗതം പറഞ്ഞു. ഷിൽജ വിശ്വനാഥ് അധ്യക്ഷയായി. രജനി ടീച്ചർ,രാജേഷ് കാസർഗോഡ് എന്നിവർ സംസാരിച്ചു. രവി കാഞ്ഞങ്ങാട് നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ രജനി ടീച്ചർ സെക്രട്ടറി ആയും പത്മനാഭൻ മാസ്റ്റർ പ്രസിഡണ്ടായും 25 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

No comments