Breaking News

ഏഴാംമൈൽ-എണ്ണപ്പാറ റീ ടാറിംഗ് പ്രവർത്തി പൂർത്തിയാക്കിയില്ല; നാട്ടുകാർ കരാറുകാരൻ്റെ പ്ലാൻ്റ് തടഞ്ഞ് പ്രതിഷേധിച്ചു

എണ്ണപ്പാറ: കോടോം ബേളൂർ പഞ്ചായത്ത് ഏഴാംമൈൽ - എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ്

പാച്ച് വർക്ക്, റീടാറിഗ് പൂർണ്ണമായി ചെയ്യാത്തതിൽ ജനങ്ങൾ കോൺട്രാക്ടറുടെ പ്ലാൻ്റ് തടഞ്ഞു.

എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ, വികസന സമിതി ഭാരവാഹികളടക്കം എത്തിയെങ്കിലും ടാർ മിക്സിംഗ് മിഷ്യൻ അടക്കമുള്ള സാധനങ്ങൾ നാട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

എണ്ണപ്പാറ പള്ളി വികാരി , മുൻ പഞ്ചായത്ത് മെമ്പർ മുസ്തഫ തായന്നൂർ, യൂത്ത് ഫൈറ്റേഴ്സ് - റോഡ് വികസന സമിതി ഭാരവാഹി രമേശൻ മലയാറ്റുകര തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

No comments