Breaking News

മടിക്കൈ അമ്പലത്തുകരയിൽ 550 ലിറ്റർ വാഷ് പിടികൂടി


മടിക്കൈ: ചാരായം വാറ്റാൻ പാകപ്പെടുത്തിയ വൻതോതിൽ വാഷ് ശേഖരം പിടികൂടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ തോതിൽ ചാരായം വാറ്റാൻ സൂക്ഷിച്ച് വെച്ച  വാഷ് ശേഖരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടുപിടിച്ചു.

മടിക്കൈ - അമ്പലത്തുകര വില്ലേജിൽ കോട്ടക്കുന്ന് - വെള്ളച്ചേരി റോഡിൽ  തലക്കാനം ദേശത്ത്റബ്ബർ തോട്ടത്തിന് താഴെയുള്ള കൾവർട്ടിനടിൽ ബാരലുകളിലും, ബക്കറ്റുകളിലുമായി സൂക്ഷിച്ച് വെച്ച 550 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ. ഡി യുടെ നേതൃത്ത്വത്തിൽ കണ്ടുപിടിച്ച് അബ്കാരി കേസ്സാക്കി.

പാർട്ടിയിൽ പി.ഒ സി.കെ. അഷറഫ്, ഇന്റലിജെന്റ്സ് ബ്യൂറോയുലെ Po അനിൽകുമാർ . എം, സിവിൽ എക്സൈസ് ഓഫീസർമാരായ രവീന്ദ്രൻ എം.കെ.,അഭിലാഷ് കെ , ഡ്രൈവർ രാജീവൻ പി എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.

No comments