ഡി.സി.സി ജന.സെക്രട്ടറിയായി നിയമിതനായ രാജു കട്ടക്കയത്തിൻ്റെ പദവി റദ്ദ് ചെയ്ത് കെ.പി.സി.സി
വെള്ളരിക്കുണ്ട്: ഡി.സി.സി ജില്ലാ ജന.സെക്രട്ടറിയായി നിയമിതനായ രാജു കട്ടക്കയത്തിൻ്റെ പദവി റദ്ദ് ചെയ്ത് കെ.പി.സി.സി നേതൃത്വം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിലേക്ക് അനേകം പേരുകൾ നിർദ്ദേശിച്ചിരുന്നു, എന്നാൽ ഈ ലിസ്റ്റിൽ വ്യാപകമായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് എ.ഐ.സി.സി ഇടപെട്ട് പുതിയ നിയമനങ്ങളെല്ലാം താൽക്കാലികമായി റദ്ദ് ചെയ്യുകയായിരുന്നു. കോൺഗ്രസിൽ ഇത് വലിയ ഭിന്നത ഉണ്ടാക്കാനുള്ള സാധ്യത ഏറുന്നു. മലയോരത്ത് ഏറെ ജന സമ്മതിയുള്ള രാജു കട്ടക്കയത്തിന് അർഹമായ സ്ഥാനമാണ് ഇപ്പോൾ ഗ്രൂപ്പ്കളിയുടെ പേരിൽ റദ്ദ് ചെയ്യപ്പെട്ടത്. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജു കട്ടക്കയത്തിൻ്റെ സ്ഥാനം തെറിച്ചതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലയോരത്തെ അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷനെതിരെ കട്ടക്കയം ഫാൻസ് പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്
No comments