ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ജെപി നദ്ദ
മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ. ധർമ്മടത്തെ എൻഡിഎ സ്ഥാനാർത്ഥി സികെ പത്മനാഭൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് ഒരു കിലോമീറ്ററോളം ദൂരം റോഡ് ഷോ നടത്തിയത്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ അഭിരമിക്കുകയാണെന്ന് നദ്ദ ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അന്വേഷണം സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്ക് നേരെ നീങ്ങിയതോടെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്ക് എതിരായെന്നും നദ്ദ പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയാണ് പ്രക്ഷോഭം നടത്തിയത്. കോൺഗ്രസ് വാചകമടിക്കുക മാത്രമാണ് ചെയ്തതെന്നും നദ്ദ പറഞ്ഞു.
നദ്ദയ്ക്കൊപ്പം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് കേരളത്തിലെത്തി.
No comments