Breaking News

കള്ളാർ പാലന്തടിയിൽ നാണയത്തുട്ടുകൾ നിറച്ച ചാക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി


രാജപുരം: കളളാര്‍ പഞ്ചായത്തിലെ പാലന്തടിയിലെ വീട്ടുപറമ്പിൽ നാണയത്തുട്ടുകള്‍ നിറച്ച ചാക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥല ഉടമ പി നാരായണന്‍  കാട് വെട്ടി തെളിക്കുമ്പോഴാണ് ചാക്ക് ശ്രദ്ധയില്‍ പെട്ടത്. പരിശോധിച്ചപ്പോൾ നാണയമാണെന്ന് മനസിലായി തുടര്‍ന്ന് രാജപുരം പോലീസില്‍ വിവരം അറിയിക്കുകയും, ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി നാണയത്തുട്ടുകള്‍ അടങ്ങിയ ചാക്ക് പരിശോധിച്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.  10രൂപ നാണയം,5 രൂപ നാണയം,2, രൂപ നാണയം,1 രൂപ നാണയം ,50പൈസ നാണയം എന്നിങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ചാക്കിൽ മൊത്തം 5728 രൂപയോളം വരും.

No comments