എൻ.ജി.ഒ.യൂണിയൻ്റെ നേരറിവുകൾ കലാജാഥയ്ക്ക് പരപ്പ ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി
പരപ്പ: ഇടവേളകളില്ലാത്ത പ്രക്ഷോഭങ്ങൾക്ക് കാലം കാതു കൂർപ്പിക്കുമ്പോൾ കലാകാരന് മൗനം ഭൂഷണമല്ല. വിസ്മയ കാഴ്ച്ചകൾ നിറചാർത്ത് കൂട്ടിയ നവകേരളത്തിൻ്റെ വർണ കാഴ്ച്ചകളുടെ നേരറിവ് പകരാനായി കേരള എൻ.ജി.ഒ.യൂണിയൻ്റെ നേരറിവുകൾ കലാജാഥയ്ക്ക് പരപ്പ ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി സംഘാടക സമിതി കൺവീനർ കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഭാനുപ്രസാദ് ,എ ആർ.രാജു പി.വി.രമേശൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതിയംഗങ്ങൾ പാളതൊപ്പി വെച്ച് ജാഥയെ സ്വീകരിച്ചു.

No comments