പനത്തടി കോൺഗ്രസ്സിൽ കൂട്ടരാജി മണ്ഡലം വൈസ് പ്രസിഡണ്ട് അടക്കം 6 മണ്ഡലം ഭാരവാഹികൾ രാജിവച്ചു
പനത്തടി: പനത്തടിമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയിൽനിന്ന് മണ്ഡലംവൈസ് പ്രസിഡൻ്റ് അടക്കം 6 മണ്ഡലം ഭാരവാഹികൾ രാജിവെച്ചു.എൻ.ചന്ദ്രശേഖരൻ നായർ, രാജീവ് തോമസ്, അജി ജോസഫ്, വിനോദ് കുമാർ മുന്തൻ്റെ മൂല, ആശാ സുരേഷ്, ബ്ലോക്ക് ഭാരവാഹിയായി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ: എം.ജയകുമാർ, തുടങ്ങിയവരാണ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച് കെ.പി.സി.സിയ്ക്കും, ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയ്ക്കും രാജികത്ത് നൽകിയത് .പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് പാർട്ടിയുടേയും, യൂത്ത് കോൺഗ്രസ്സിൻ്റേയും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന, നേതാക്കൻമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില ആളുകൾ – പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാനും ശ്രമിച്ചിരുന്നു, പാർട്ടിയെ ഒറ്റ് കൊടുത്ത് പാർട്ടീ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി രാഷ്ട്രീയം കച്ചവടമാക്കി മാറ്റുന്ന ചില ആളുകളുടെ പാർട്ടീ വിരുദ്ധ പ്രവർത്തനങ്ങളിൽ മനസ്സ് മടുത്താണ് രാജി.നേതാക്കൻമാരുടെ ഭാഗത്ത് നിന്ന് മാന്യമായ ഇടപെടലുകൾ ഉണ്ടായില്ല എങ്കിൽ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്നും പാർട്ടീ സ്ഥാനങ്ങൾ രാജിവെച്ചവർ അറിയിച്ചു.പനത്തടിയിലെ കോൺഗ്രസ്സ് പാർട്ടിയിൽ അസംതൃപ്തരായ ധാരാളം ആളുകൾ ഇന്നത്തെ പാർട്ടി നിലപാടുകളിൽ മനം മടുത്തവരാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പനത്തടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ പല വാർഡുകളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു

No comments