Breaking News

പത്രപ്രവര്‍ത്തന രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂർത്തിയാക്കിയ ഏ.കെ രാജേന്ദ്രനെ രാജപുരം പ്രസ്ഫോറം അനുമോദിച്ചു

രാജപുരം: മാധ്യമ പ്രവർത്തന മേഖലയിൽ ഇരുപത്തിയത്ത് വർഷം പൂർത്തിയാക്കിയ രാജപുരം പ്രസ്ഫോറം പ്രസിഡൻ്റും ദേശാഭിമാനി റിപ്പോർട്ടറുമായ എ.കെ രാജേന്ദ്രനെ രാജപുരം പ്രസ്‌ഫോറം അനുമോദിച്ചു. ചടങ്ങില്‍ രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. ഇ.ജി രവി സ്‌നേഹോപഹാരം നല്‍കി. ജി ശിവദാസന്‍ പൊന്നാടയണിയിച്ചു. സുരേഷ് കൂക്കള്‍, സണ്ണി ജോസഫ്, സജി ജോസഫ്, എ കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രമോദ് കുമാര്‍ സ്വാഗതവും കെ.പി  നൗഷാദ് നന്ദിയും പറഞ്ഞു.

No comments