Breaking News

തെയ്യച്ചമയത്തിനുള്ള അണിയലങ്ങൾ ഇനി കണ്ണൂരിലെ ആദിവാസി ഊരുകളിൽ നിന്നെത്തും


തെയ്യച്ചമയത്തിനുള്ള അണിയലങ്ങള്‍ ഇനി കണ്ണൂര്‍ ജില്ലയിലെ ആദിവാസി ഊരുകളില്‍ നിന്നും തെയ്യക്കാവുകളില്‍ എത്തും.കണ്ണൂര്‍ ജില്ലാ പഞ്ചായത്താണ് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി അണിയല നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നത്.


അണിയലങ്ങള്‍ ഉപയോഗിച്ചുള്ള ചമയങ്ങളാണ് തെയ്യത്തിന്‍്റെ രൂപഭംഗി. ഓരോ തെയ്യത്തിനും വ്യത്യസ്തമാണ് അണിയലങ്ങള്‍.മരം കുരുത്തോല, തുണി ,വാഴപ്പോള, പൂവ്, മുള, ലോഹം തുടങ്ങിയവ കൊണ്ടാണ് അണിയലങള്‍ നിര്‍മ്മിക്കുന്നത്. അണിയല നിര്‍മ്മാണത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൂടി അവസരങ്ങള്‍ ഒരുക്കുകയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.


വാതില്‍ മട കലാഗ്രാമം, കുന്നത്തുര്‍ പൊന്‍കുറി എന്നീ സംഘങ്ങളില്‍പ്പെട്ട 15 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.ഫോക് ലോര്‍ അക്കാദമി പുരസ്കാര ജേതാക്കളും തെയ്യം കലാകാരന്‍മാരുമായ ഉണ്ണികൃഷ്ണന്‍, മനോജ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. ഓലക്കാത്, കമ്ബോലക്കാത്, വള, കടകം, കസുമം, പാമ്ബ് എന്നീ അലങ്കാരങ്ങള്‍ നിര്‍മ്മിക്കാനാണ് പരിശീലനം.

No comments