Breaking News

ഗുജറാത്തിലെ ബറൂച്ചില്‍ ആശുപത്രിയില്‍ തീപിടുത്തം; 12 പേര്‍ മരിച്ചു




ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. പൊള്ളലേറ്റ് 12 പേര്‍ മരിച്ചു. രാവിലെ ഒരു മണിയോടെയാണ് സംഭവം.



ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 50 പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ 24 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്

No comments