ലോകാരോഗ്യ ദിനത്തിൽ ജെ.സി.ഐ നീലേശ്വരം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നീലേശ്വരം: ലോകാരോഗ്യ ദിനത്തിൽ ജെ.സി.ഐ നീലേശ്വരം, തീർത്ഥങ്കര ശബരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി സൗജന്യ ഷുഗർ, രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. യോഗത്തിൽ ജെ.സി.ഐ പ്രസിഡൻ്റ് ഡോ.പി രതീഷ് അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ: ഡി.ജി രമേഷ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ പ്രസിഡൻറ് പി.ആർ. ശ്രീനി, ക്ലബ്ബ് സെക്രട്ടറി എം. വൈശാഖ്, കെ.സുമേഷ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടർ എൻ.ശ്രീജിത്ത് സ്വാഗതവും സെക്രട്ടറി സി.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു. നൂറോളം രോഗികൾ പങ്കെടുത്തു.
No comments