അമ്പലത്തറ പറക്കളായിൽ രാത്രിയിലുണ്ടായ സിപിഎം ബിജെപി സംഘർഷത്തിൽ വീട്ടമ്മ ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്ക് പരിക്ക്
കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയിൽ സിപിഎം ബിജെപി സംഘർഷത്തിൽ യുവമോർച്ച നേതാവ് ശ്രീജിത്ത് പറക്കളായിക്ക് പുറമെ 3 സിപിഎം പ്രവർത്തകർക്കും പരിക്ക്. രാമകൃഷ്ണൻ ഭാര്യ ഓമന, മകൻ മിഥുൻ രാജ് എന്നീ സിപിഎം പ്രവർത്തകർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. രാമകൃഷ്ണനെയും ഓമനയെയും പരിയാരം ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിലും മിഥുൻരാജിനെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവമോർച്ച നേതാവായ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ വീട്ടിലെത്തി രാത്രിയുടെ മറവിൽ അക്രമം കാട്ടുകയായിരുന്നുവെന്ന് മിഥുൻരാജ് പറഞ്ഞു. അതേ സമയം രാമകൃഷ്ണൻ വാക്കത്തി കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
No comments