Breaking News

കുടുംബത്തിലെ 21 കുഞ്ഞുങ്ങൾക്ക് ബാലപാഠങ്ങൾ പകർന്ന അങ്കണവാടി ടീച്ചറെ ആദരിച്ച് വണ്ടീസ് കുടുംബം


ഉദുമ: ​ഉദുമ വണ്ടീസ് കുടുംബത്തിലെ 21 കുഞ്ഞുങ്ങൾക്ക് ബാലപാഠങ്ങൾ പകർന്ന അങ്കണവാടി അധ്യാപിക കാർത്യായനി ടീച്ചറെ കുടുംബാംഗങ്ങൾ ആദരിച്ചു. ഉദുമ ചെരിപ്പാടികാവ് അങ്കണവാടിയിലെ 38 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞമാസമാണ് കാർത്യായനി വിരമിച്ചത്. ഈ കുടുംബത്തിലെ ഇരട്ടകളായ അജയരാജ്, വിജയരാജ് എന്നിവരാണ് ആദ്യം കാർത്യായനിയുടെ മുന്നിൽ പഠിക്കാനെത്തിയത്. ഇവരുടെ മക്കളായ ഋഷിരാജിനേയും കൗഷിക് രാജിനേയും ടീച്ചർ അവസാനമായി പഠിപ്പിച്ചു. ഇതേ അങ്കണവാടിയിൽ 28 വർഷം സഹായിയായി ജോലിചെയ്ത കാർത്യായനിയേയും ചടങ്ങിൽ ആദരിച്ചു.രണ്ടു പേർക്കും ഉപഹാരവും ഗുരുദക്ഷിണയും നൽകി. വിജയരാജ് ഉദുമ അധ്യക്ഷത വഹിച്ചു. കുടുംബ രക്ഷാധികാരിയും മുതിർന്ന അംഗവുമായ പി.കണ്ണൻ കാസർകോട് ഉപഹാരം നൽകി. വനിതാകൂട്ടായ്മ പ്രസിഡന്റ്‌ ഇന്ദിര കുഞ്ഞിരാമൻ, സെക്രട്ടറി പ്രജിത അശോകൻ, പി.ജയരാജ്, വി.വി.വിശാഖ്, പി.കെ.രാജേഷ്, കിരൺ ഇടുവുങ്കാൽ, ജയപ്രകാശ്, പി.കെ.അശോകൻ, അനിത കൊട്ടൻകുഞ്ഞി, പ്രേമ ജയചന്ദ്രൻ, അനിത പുരുഷു, സുജാത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments