Breaking News

വാതിലില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മുന്നോട്ട് നീങ്ങി; കാസർകോട് പൈവളിഗയിൽ നവവരന് ദാരുണാന്ത്യം

കാസർകോട്: ബസിന്റെ വാതിലിനിടയില്‍ കുടുങ്ങിയ ബൈക്കുമായി ബസ് 100 മീറ്ററോളം മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

പൈവളിഗെ നെല്ലിത്തടുക്കയിലെ പരേതനായ ഗുരുവപ്പ-കമല ദമ്പതികളുടെ മകനും കയ്യാറിലെ സോഡാ ഫാക്ടറി ജീവനക്കാരനുമായ ശശിധരന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹൊസങ്കടിയിലാണ് അപകടം. തലപ്പാടിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് ശശിധരന്‍ സഞ്ചരിച്ച ബൈക്ക് ബസിന്റെ വാതിലിലിടിച്ചത്.

കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ വേണ്ടി ഇടതുവശത്തേക്ക് വെട്ടിക്കുമ്പോഴാണ് ബൈക്ക് ബസിന്റെ വാതിലില്‍ കുടുങ്ങിയത്. ബൈക്കുമായി ബസ് 100 മീറ്ററോളം മുന്നോട്ട് നീങ്ങിയിരുന്നു. അപ്പോഴേക്കും ശശിധരന്‍ മരണപ്പെട്ടിരുന്നു.

തലക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

രണ്ടുമാസം മുമ്പാണ് ശശിധര വിവാഹിതനായത്. ഭാര്യ: സന്ധ്യ. സഹോദരന്‍: ശിവപ്രസാദ്

No comments