Breaking News

നീലേശ്വരത്ത് ലഹരി വിൽപ്പനയ്ക്കിടെ സാഹസികമായി എക്സൈസ് സംഘം പ്രതിയെ പിടികൂടി


മാവിലാകടപ്പുറം: ലഹരി വിൽപ്പനയ്ക്കിടെ സാഹസികമായി എക്സൈസ് സംഘം പ്രതിയെ പിടികൂടി.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി എക്സെസ് സംഘം നടത്തിയ ശക്തമായ പരിശോധനയിലാണ് മാവിലാകടപ്പുറത്ത് വെച്ച് പ്രതിയെ പിടികൂടിയത്. വലിയപറമ്പ പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയര പുലിമുട്ട് സമീപത്ത് വെച്ചാണ് കുപ്രസിദ്ധ മയക്ക് മരുന്ന് ഇടപാടുകാരനും നിരവധി കേസുകളിൽ പ്രതിയുമായ  കാസർഗോഡ് ജില്ലയിൽ പള്ളിക്കര വില്ലേജിലെ മാസ്തിഗുഡ ദേശത്ത് അബ്ദുൾ മജീദിൻ്റെ മകൻ ലാലാ കബീർ എന്ന് വിളിക്കുന്ന അഹമ്മദ് കബീറിനെ പിടികൂടിയത്. പുലിമുട്ടിന് അടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്ന പ്രതിയെ അതിസാഹസികമായിട്ടാണ് സംഘം അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ ഇടയിൽ ഐസ് എന്നറിയപ്പെടുന്ന  എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നാണ് പ്രതിയിൽ നിന്നും പിടികൂടിയത്. 'നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ കലേഷ് പ്രിവൻ്റി ഓഫീസർമാരായ കെ വി വിനോദൻ, കെ പീതാംബരൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ പ്രദീഷ്, നിഷാദ് പി.നായർ, മജ്ഞുനാഥൻ,പ്രിജിൽ കുമാർ, ശ്യാംജിത്ത്, വനിതാ എക്സൈസ് ഓഫിസർ കെ സതി, എക്സൈസ് ഡ്രൈവർ ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതി സഞ്ചരിച്ച KL 60 N6978 ബജാജ് അവഞ്ചർ ബൈക്കും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു

No comments